നെയ്മർ വീണ്ടും കളത്തിലിറങ്ങി; ആരാധകർ ആവേശത്തിൽ

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ അയ്നിനെ 5-4ന് പരാജയപ്പെടുത്തി അൽ ഹിലാൽ. മത്സരത്തിൽ അൽ ഹിലാലിനു വേണ്ടി നെയ്മർ കളത്തിൽ ഇറങ്ങിയത് ഏറെ ശ്രദ്ധേയമായി.

നെയ്മർ വീണ്ടും കളത്തിലിറങ്ങി; ആരാധകർ ആവേശത്തിൽ
Republic world

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ അയ്നിനെ 5-4ന് പരാജയപ്പെടുത്തി അൽ ഹിലാൽ. മത്സരത്തിൽ അൽ ഹിലാലിനു വേണ്ടി നെയ്മർ കളത്തിൽ ഇറങ്ങിയത് ഏറെ ശ്രദ്ധേയമായി. പരിക്കേറ്റ നെയ്മർ നീണ്ടകാലം ഫുട്ബോളിൽ നിന്നും പുറത്തായിരുന്നു. കഴിഞ്ഞവർഷം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ടകാലത്തേക്ക് പുറത്താക്കപ്പെടുകയും ആയിരുന്നു. 

 ഇപ്പോൾ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിനു വേണ്ടി കളത്തിലിറങ്ങിയതോടെ തന്റെ ഫുട്ബോളിലെ പഴയ പ്രതാപം നെയ്മറിന് തിരിച്ചെടുക്കാൻ ഇനിമുതൽ സാധിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

അൽ ഹിലാലിന് വേണ്ടി അൽ ദാവ്ശാരി ഹാട്രിക് നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 45+5, 65, 75 എന്നീ മിനിറ്റുകളിലാണ് താരം ഗോളുകൾ നേടിയത്. ലോഡി, മിലിങ്കോവിക് സാവിക് എന്നിവർ ഓരോ ഗോളുകളും അൽ ഹിലാലിനു വേണ്ടി നേടി. 

അൽ അയ്നിനായി റാഹിബി ഹാട്രിക് നേടി തിളങ്ങി. 39, 69, 90+6 എന്നീ മിനിട്ടുകളിൽ ആണ് റാഹിബി ലക്ഷ്യം കണ്ടത്. സനബ്രിയ ഒരു ഗോളും നേടി.

 എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ബിയിൽ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് 9 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ ഹിലാൽ. സൗദിയിലേക്ക് വരുകയാണെങ്കിൽ അവിടെയും അൽ ഹിലാൽ തന്നെയാണ് ഒന്നാമത്. ഏഴ് മത്സരങ്ങളിൽ ഏഴും വിജയിച്ച് 21 പോയിന്റ് ആണ് അൽ ഹിലാലിന്റെ കൈകളിൽ ഉള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും മാറി വിജയവും ഒരു തോൽവിയുമായി 18 പോയിന്റോടെ അൽ ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.